ഫെബ്രുവരി ഏഴാം തീയതി അരോമ റസ്റ്റോറൻറിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ അഷ്റഫ് അമ്പലത്തിനെ മുഖ്യരക്ഷാധികാരി ആയും അഷ്റഫ് മൊയ്തുവിനെ പ്രസിഡണ്ടായും അഷറഫ് ബിൻ സൈഫിനെ ജനറൽ സെക്രട്ടറിയായും അഷ്റഫ് ഹരിപ്പാടിനെ ട്രഷററായും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി അഷ്റഫ് ചെമ്മാപ്പിള്ളി, അഷ്റഫ് ഹാപ്പിബേബി (വൈസ് പ്രസിഡണ്ടുമാർ), അഷ്റഫ് വടക്കാഞ്ചേരി, അഷ്റഫ് തിരുവത്ര ( ജോ, സെക്രട്ടറിമാർ), അഷ്റഫ് ഉസ്മാൻ (കൾച്ചറൽ കമ്മിറ്റി ചെയർമാൻ), അഷ്റഫ് ആലുങ്ങൽ ( കൾച്ചറൽ കമ്മിറ്റി വൈസ് ചെയർമാൻ), അഷ്റഫ് നാട്ടിക (മെമ്പർഷിപ്പ് കമ്മറ്റി ചെയർമാൻ), അഷ്റഫ് ഫാർമസി, അഷ്റഫ് നടുവിൽ, അഷ്റഫ് മർഹബ (ഹെൽപ്പ് ഡെസ്ക് ടീം), എന്നിവരെയും മീഡിയ കോർഡിനേറ്ററായി അഷ്റഫ് ഓമശ്ശേരിയും തിരഞ്ഞെടുത്തു. ......
ദോഹ: കഴിഞ്ഞദിവസം ഖത്തറിൽ അന്തരിച്ച പ്രമുഖ വ്യവസായിയും കെ. എം. സി. സി ഖത്തർ സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ടും ജീവകാരുണ്യ പ്രവർത്തകനുമായ കെ.......
ദോഹയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരിയുടെ എല്ലാ ഔട്ട്ലെറ്റുകളിലും ഫെബ്രുവരി 13 മുതൽ സഫാരി ന്യൂ മെഗാ പ്രാമോഷനു തുടക്കമായി. സഫാരിയുടെ ഏത് ഔട്ട്ലെറ്റുകളിൽ നിന്നും വെറും അമ്പത് റിയാലിന് പർച്ചേഴ്സ് ചെയ്യുമ്പോൾ ലഭിക്കുന്ന ഈ റാഫിൾ കൂപ്പൺ വഴി നറുകെടുപ്പിലൂടെ ഇരുപത്തിയഞ്ചു ടൊയോട്ട റെയ്സ് കാറുകൾ സമ്മാനമായി നേടാനുള്ള അവസരമാണ് ഇത്തവണ സഫാരി ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ......
ദോഹ, ഖത്തർ: ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ) ഇന്ത്യൻ എംബസിയുടെ അപെക്സ് ബോഡിയായ ഇന്ത്യൻ ബിസിനസ് & പ്രൊഫഷണൽ കൗൺസിൽ (ഐബിപിസി) ഖത്തറുമായി സഹകരിച്ച്, ബേക്കർട്ടിലിയുടെ പിന്തുണയോടെ "റൈസ് എബൗവ് 2025: നാവിഗേറ്റിംഗ് ബിസിനസ് സക്സസ് ഇൻ ഖത്തർ" എന്ന പേരിൽ ബിസിനസ്കാർക്കായി നടത്തുന്നു.ഖത്തറിൽ ബിസിനസ്സ് ചെയ്യുന്നതിന്റെ അവസരങ്ങളെയും വെല്ലുവിളികളെയും കുറിച്ചുള്ള വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകുക എന്നതാണ് ഈ എക്സ്ക്ലൂസീവ് പരിപാടിയുടെ ലക്ഷ്യം. വിപണിയിൽ നാവിഗേറ്റ് ചെയ്യുക, അവസരങ്ങൾ പ്രയോജനപ്പെടുത്തുക, ബിസിനസ് വിജയം കൈവരിക്കുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള മുഖ്യ പ്രഭാഷണത്തിലൂടെയും പാനൽ ചർച്ചയിലൂടെയും പങ്കെടുക്കുന്നവർക്ക് വ്യവസായ വിദഗ്ധരിൽ നിന്ന് വിലപ്പെട്ട ഉൾക്കാഴ്ചകൾ ലഭിക്കും. ......
ദോഹ: സംസ്കൃതി ഖത്തർ ഹമദ് മെഡിക്കൽ കോർപ്പറേഷൻ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണി മുതൽ ആറു മണിവരെ ഹമദ് മെഡിക്കൽ സിറ്റിയിലെ “ബ്ലഡ് ഡോണേഴ്സ് സെന്ററിൽ” വെച്ചാകും ക്യാമ്പ് നടത്തപ്പെടുക. ......
ദോഹ: ഖത്തറിലെ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ ഒരു സജീവ കൂട്ടായ്മയായ എച്ച്.എച്ച് റൈഡേഴ്സ് ക്രിക്കറ്റ് ടീം, തുമാമ ഇന്തോ-ഖത്തർ ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് അവരുടെ പുതിയ ടീം ജേഴ്സി ഔദ്യോഗികമായി പുറത്തിറക്കി. പ്രധാന വ്യക്തികളും ടീം അംഗങ്ങളും പങ്കെടുത്ത ഒരു ചടങ്ങിൽ കെ.എം.സി.സി ഖത്തർ സ്റ്റേറ്റ് കൗൺസിൽ അംഗം അബ്ദുൾ റഹ്മാൻ എരിയലിന് ഷംനാദ് കല്ലാർ ജേഴ്സി സമ്മാനിച്ചു.
ടീമിന്റെ ഔദ്യോഗിക സ്പോൺസറായ മെറിഡിയൻ കമ്പനി ജേഴ്സി യാഥാർത്ഥ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. ......
ദോഹ: കഴിഞ്ഞ ദിവസം അന്തരിച്ച കെഎംസിസി ഖത്തർ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ഖത്തറിലെ സർവ്വ മേഖലയിലും നേതൃസാന്നിധ്യമായി തിളങ്ങി നിന്ന കെ. മുഹമ്മദ് ഈസയുടെ നിര്യാണത്തെ തുടർന്ന് കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സർവ കക്ഷി അനുശോചന സംഗമവും പ്രാർത്ഥന സദസ്സും അബൂഹമൂറിലെ ന്യൂ ഐഡിയൽ ഇന്ത്യൻ സ്ക്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്നു. ......
മസ്കറ്റ്: ഒമാനിൽ ന്യൂനമർദ്ദമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്നു വൈകുന്നേരത്തോടെ ഒമാനിൽ ന്യൂനമർദ്ദം എത്തുമെന്നാണ് റിപ്പോർട്ട്.......
ദോഹ :ഖത്തറിൻ്റെ സമൂഹ്യ സാസ്കാരിക കലാ കായിക ജീവകാരുണ്യ മേഖലകളിൽ തനത് ഇടം കണ്ടെത്തിയിരുന്ന പ്രമുഖ വ്യവസായി കെ. മുഹമ്മദ് ഈസ ( ഈസക്ക) യുടെ അപ്രതീക്ഷിത വിയോഗത്തിൽ സംസ്കൃതി ഖത്തർ അനുശോചനം രേഖപ്പെടുത്തി. ......
ഇന്ത്യ-ഖത്തർ ജോയിന്റ് ബിസിനസ് കൗൺസിലിന്റെ ആദ്യ യോഗം 2025 ഫെബ്രുവരി 13 ന് വെർച്വലായി നടന്നു. ഖത്തർ ചേംബറും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും (FICCI) സംയുക്തമായി കൗൺസിലിന് നേതൃത്വം നൽകി. ......